തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്ന മോദിയുടെ വാദത്തെ തള്ളി തരുണ്‍ ഗൊഗോയ്

ന്യൂഡല്‍ഹി: രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ തള്ളി അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂവായിരം പേരെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ 46 കോടി രൂപ നല്‍കി”- ഗൊഗോയ് പറഞ്ഞു.

രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം മോദി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ഗോഗോയ് ഇത് പറഞ്ഞത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനോ അവരെ തടങ്കലില്‍ വയ്ക്കുന്നതിനോ മതം കാരണമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

തടവുകേന്ദ്രങ്ങളില്‍ മുസ്ലീംങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ആയതിനാല്‍ ഈ ഹിന്ദുക്കളെ തടങ്കലില്‍ വയ്ക്കുന്നത് ബിജെപിയാണ്. തന്റെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ വേര്‍തിരിവ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിന് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ആശയം ആദ്യമായി കൊണ്ട് വന്നത്
വാജ്‌പേയി സര്‍ക്കാരാണ്.

Top