ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെയും ത്യാഗത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ് കാര്‍ഗില്‍ വിജയ് ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്വറ്ററിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
Remembering our brave soldiers who fought gallantly for the pride of our nation & the security of our citizens during the Kargil War.
— Narendra Modi (@narendramodi) 26 July 2017
ഇന്ത്യ പട്ടാളം അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു.
ദേശീയാഭിമാനത്താല്‍ പ്രചോദിതരായ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത വിജയ യുദ്ധമായിരുന്നു 1999 ലെ കാര്‍ഗില്‍ യുദ്ധം. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്.
Kargil Vijay Diwas reminds us of India’s military prowess & the great sacrifices our armed forces make while steadfastly keeping India safe.
— Narendra Modi (@narendramodi) 26 July 2017
രാജ്യം മുഴുവന്‍ ഈ വിജയം ആഘോഷിക്കുമ്പോഴാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗത്തെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രിയുടെ സന്ദേശം എത്തിയിരിക്കുന്നത്.