പ്രയാഗ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ പ്രധാനമന്ത്രി നടത്തിയ ഗംഗാ സ്നാനത്തെയാണ് മായാവതി പരിഹസിച്ചത്. ഗംഗാനദിയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമോയെന്നാണ് മായാവതി ട്വിറ്ററിലൂടെ ചോദിച്ചത്.
നരേന്ദ്ര മോദി കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മായാവതി മോദിക്കെതിര തിരിഞ്ഞത്. നേരത്തെ പ്രധാനമന്ത്രിയുടെ ഗംഗാസ്നാനത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചും മറ്റും മോദി ചെയ്ത പാപങ്ങള്‍ ഗംഗയില്‍ മുങ്ങിയതു കൊണ്ട് തീരുമോയെന്നും മായാവതി ചോദിച്ചു. ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി പറഞ്ഞു.
ജി.എസ്.ടി, ജാതീയത, നോട്ടുനിരോധനം, വര്‍ഗീയത, സേച്ഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് ജനങ്ങള്‍ അങ്ങിനെയങ്ങ് മാപ്പു നല്‍കാന്‍ സാധ്യതയില്ലെന്നാണ് മായാവതി പറഞ്ഞത്.
Will a ‘SHAHI’ dip in Sangam by PM Modi be able to wash sins of reneging poll promises,treachery & other state wrongs? Not possible for people to forgive BJP easily for making their life miserable through deeds of Notebandi,GST,Vengeance, Casteism,Communal & Authoritarian rule.
— Mayawati (@Mayawati) February 25, 2019