പാരീസ്: യൂറോപ്യൻ യാത്രയുടെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ വാർഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഫ്രാൻസിലേക്ക് തിരിച്ചത്.
യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ കേൻ, തുടങ്ങിയ പ്രമുഖരെയും മോദി സന്ദർശിച്ചിരുന്നു.
ആറു ദിവസം കൊണ്ട് ജർമനി, ഫ്രാൻസ്, സ്പെയിൻ, റഷ്യ എന്നിവിടങ്ങളിലാണ് മോദി ഔദ്യോഗിക സന്ദർശനം നടത്തുന്നത്.