മോദിയുടെ സന്ദർശനത്തിന്റെ മറവിൽ നടന്ന കലാപം; പിന്നിൽ പാകിസ്താൻ

ധാക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  സന്ദർശനത്തിനെതിരെ ബംഗ്ലാദേശിൽ ഉണ്ടായ കലാപത്തിന് പിന്നിൽ പാകിസ്താൻ. ബംഗ്ലാദേശിലേക്ക് പാകിസ്താനിൽ നിന്നും നുഴഞ്ഞു കയറിയ രാജ്യവിരുദ്ധ ശക്തികളാണ് വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്നാണ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത ഹഫേസാത് ഇസ്ലാം എന്ന സംഘടനയ്‌ക്കെതിരേ ബംഗ്ലാദേശ് പാർലമെന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് പുറത്തുവന്നിരുന്നു. പ്രതിഷേധത്തിനായി ഹഫേസാത് ഇസ്ലാമിന് പാകിസ്താൻ സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു ട്വീറ്റ്. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.   ഇതിൽ നിന്നുമാണ് സംഭവത്തിന് പിന്നിൽ പാകിസ്താൻ  ആണെന്ന സൂചന ലഭിച്ചത്. Pak HC #Dhaka’s #SecretFunding for @HIBofficial @Hefazto എന്നായിരുന്നു ട്വീറ്റ്.  അക്രമികൾക്ക് സാമ്പത്തിക സഹായം നൽകിയതിൽ  പാകിസ്താൻ ഹൈക്കമ്മീഷന് പങ്കുണ്ടോയെന്ന് ബംഗ്ലാദേശ് സർക്കാർ പരിശോധിക്കുന്നുണ്ട്.

ബംഗ്ലാദേശിൽ പരക്കെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനാണെന്ന് ആരംഭം മുതൽ തന്നെ സർക്കാർ സംശയിച്ചിരുന്നു. ജമാഅത്ത് -ഇ- ഇസ്ലാമിൽ നിന്നും, ബംഗ്ലാദേശ് നാഷണൽ പാർട്ടിയിൽ നിന്നുമുള്ള ആളുകൾ പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു നിഗമനം. ഇത് ശരിവെയ്ക്കുന്നതാണ് ട്വീറ്റ്.

Top