വിഷവാതക ചോര്‍ച്ച; ജനങ്ങളുടെ സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നു: പ്രധാനമന്ത്രി

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം എല്‍.ജി ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന സംഭവത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സംസാരിച്ചു.

സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള എല്ലാവിധ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ചനടത്തി. വിശാഖപട്ടണത്തെ ജനങ്ങളുടെ സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വിശാഖപട്ടണത്തിലെ സംഭവം വേദനാജനകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും വിഷയം ആരാഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അമിത് ഷാ അറിയിച്ചു.

Top