ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി തലവന്‍ നരീന്ദര്‍ ധ്രുവ് ബത്രയെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഒരു
ഇന്ത്യക്കാരന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റാവുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അയര്‍ലന്‍ഡിന്റെ ഡേവിഡ് ബാല്‍ബിര്‍നിയെയും ആസ്‌ട്രേലിയയുടെ കീന്‍ റീഡിനെയുമാണ് ബത്ര പരാജയപ്പെടുത്തിയത്. ബത്ര 68 വോട്ട് നേടിയപ്പോള്‍ ബാല്‍ബിര്‍നിയ്ക്ക് 29ഉം, റീഡിന് 13 വോട്ടും മാത്രമേ ലഭിച്ചുള്ളൂ.
ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ലോക ഹോക്കിയുടെ നിയന്ത്രണം യൂറോപ്പില്‍നിന്നും ഏഷ്യയുടെ കൈകളിലത്തെുന്നത്. 59കാരനായ ബത്ര 2014 ഒക്ടോബറിലാണ ഹോക്കി ഇന്ത്യ അധ്യക്ഷനാകുന്നത്.