നരോദ പാട്യ കൂട്ടക്കൊല കേസില്‍ മായ കോഡ്‌നാനിയെ വെറുതെ വിട്ടു

അഹ്മദാബാദ്: 2002ല്‍ ഉണ്ടായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോട്‌നാനിയെ വെറുതെ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് വിധി. കേസിലെ മറ്റൊരു പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവായ ബാബു ബജ്‌റംഗിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചു.

97 പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക വിചാരണക്കോടതി 29 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2002 ഗുജറാത്ത് കലാപത്തിനിടയില്‍ മായ കോട്‌നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദ പാട്യ മേഖലയില്‍ മുസ്‌ലിം സമുദായത്തില്‍പെട്ട 97 പേരെ കൂട്ടക്കൊല ചെയ്തതായാണ് കേസ്. ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപത്തില്‍ നരോദ്യ പാട്യയിലാണ് ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത്.

2007 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്.

Top