Narrow Escape For Smriti Irani After Accident On Yamuna Expressway

ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കാറപകടത്തില്‍ നിസാര പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

ശനിയാഴ്ച രാത്രി യമുന അതിവേഗ പാതയിലാണ് അപകടം നടന്നത്. വൃന്ദാവനില്‍ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു മന്ത്രിയും സംഘവും. ഇതിനിടെ ആഗ്ര സ്വദേശിയായ രമേഷ് കുമാര്‍ എന്നയാളുടെ മോട്ടോര്‍ സൈക്കിള്‍ സ്മൃതിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ പോയ കാറില്‍ ഇടിച്ചു. അപകടം കണ്ടയുടന്‍ എസ്‌കോര്‍ട്ട് വാഹനം പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ സ്മൃതിയുടെ കാര്‍ അതിന് പുറകില്‍ ഇടിക്കുകയായിരുന്നു.

തനിക്ക് പരിക്കില്ലെന്ന് സ്മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് ഇറാനി പിന്നീട് യാത്ര തുടര്‍ന്നത്.

Top