വാഷിങ്ടണ്‍: സൗരയൂഥത്തിന് സമാനമായി, ഒരു നക്ഷത്രത്തെ വലംവെക്കുന്ന ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. ഭൂമിയില്‍ നിന്നും 40 പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹസമുച്ചയം കണ്ടെത്തിയത്.
ട്രാപിസ്റ്റ് വണ്‍ എന്നാണ് പുതിയ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രാപ്പിസ്റ്റ് വണ്ണിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഏഴ് ഗ്രഹങ്ങളില്‍ മൂന്നെണ്ണത്തില്‍ ജീവന്‍ നിലനിര്‍ത്താനുതകുന്ന ജലത്തിന്റെയും മറ്റും സാന്നിധ്യത്തിനുള്ള സാധ്യത കൂടുതലാണെന്നും നാസ വ്യക്തമാക്കുന്നു.
ഭൂമിക്ക് പുറത്ത് ജീവന്‍ തേടിയുള്ള അന്വേഷണത്തില്‍ വലിയ ചുവടുവെപ്പായാണ് പുതിയ കണ്ടെത്തലിനെ ശാസ്ത്രലോകം കാണുന്നത്. ഭൂമിയേക്കാള്‍ അല്‍പ്പം തണുത്ത കാലാവസ്ഥയാണ് ഈ ഏഴ് ഗ്രഹങ്ങളിലുമുള്ളത്.
ട്രാപ്പിസ്റ്റ് നക്ഷത്രത്തിന് 500 മില്യണ്‍ വര്‍ഷം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. സൂര്യന്റെ എട്ടു ശതമാനം മത്രമാണ് ഇതിന്റെ വലിപ്പമെന്നും നാസ കണക്കുകൂട്ടുന്നു.
നാസ സ്വന്തമായി വികസിപ്പിച്ച സ്പിറ്റ്‌സര്‍ ദൂരദര്‍ശിനിയാണ് പുതിയ കണ്ടെത്തലുകള്‍ക്ക് സഹായകമായത്.