അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ ‘മവെനും’ ചൊവ്വയുടെ യഥാര്‍ഥ ഉപഗ്രഹമായ ഫോബോസും തമ്മിലുള്ള കൂട്ടിയിടിയാണ് നാസയുടെ സമയോചിത ഇടപെടല്‍ കൊണ്ട് ഇല്ലാതായത്.
ഫോബോസിന്റെ ഭ്രമണപഥത്തിലേക്ക് മാര്‍ച്ച് ആറിന് ഇടിച്ചുകയറിയതാണ് മവെന്‍.കൂട്ടിയിടി നാസ നേരത്തെ കണ്ടെത്തുകയും ‘മവെന്റെ’ വഴിതിരിച്ചു വിടുകയും ചെയ്തു.
67.1 കോടി രൂപ ചെലവിലാണ് മവെന്‍(മാര്‍സ് അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് വൊളറ്റൈല്‍ ഇവല്യൂഷന്‍) പേടകം തയാറാക്കിയത്. ചെറിയൊരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ അത്രയും വിലയേറിയ പേടകം നഷ്ടപ്പെടുത്താന്‍ നാസയ്ക്ക് ആകുമായിരുന്നില്ല.
ഫെബ്രുവരി 28ന് നാസ ഗതിമാറ്റത്തിന്റെ ശ്രമങ്ങള്‍ ആരംഭിച്ചു. മാര്‍ച്ച് ആറു വരെ പേടകത്തിന്റെ ചലനവേഗത സെക്കന്‍ഡില്‍ 0.4 എന്ന വിധത്തില്‍ വര്‍ധിപ്പിക്കുകയായിരുന്നു.അങ്ങനെ മവെനും ഫോബോസും തമ്മില്‍ സുരക്ഷിതമായൊരു അകലം സൃഷ്ടിക്കുകയും ചെയ്തു.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൃത്രിമോപഗ്രഹത്തിന്റെ ചലനത്തില്‍ മാറ്റം വരുത്താന്‍ കുറഞ്ഞത് 13 മിനിറ്റെങ്കിലും വേണം. ഭൂമിയുടെതാണെങ്കില്‍ സെക്കന്‍ഡുകള്‍ കൊണ്ടു മാറ്റം വരുത്താം.