മാര്‍സ് ഇന്‍ജെനുയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി നാസ

മാര്‍സ് ഇന്‍ജെനുയിറ്റി ഹെലികോപ്റ്ററുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി നാസ. പരീക്ഷണ പറക്കലിനിടെയാണ് പെര്‍സിവറന്‍സ് റോവറും ഇന്‍ജെനുയിറ്റി ഹെലികോപ്റ്ററും തമ്മിലുള്ള ബന്ധം നഷ്ടമായതെന്ന് നാസ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. അപ്രീതിക്ഷിതമായി ബന്ധം നഷ്ടമായതിന്റെ കാരണം നാസ അന്വേഷിക്കുന്നുണ്ട്. ഇതിനായി വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

ചൊവ്വയില്‍ പറന്നുയര്‍ന്ന് പരിസര നിരീക്ഷണം നടത്താനും വിവര ശേഖരണം നടത്താനുമുള്ള പുത്തന്‍ സാങ്കേതിക വിദ്യയെന്ന നിലയിലാണ് ഇന്‍ജെനൂയിറ്റി ഹെലികോപ്റ്റര്‍ പരീക്ഷിച്ചത്. ഇതിനകം 128 മിനിറ്റിലധികം ഉയര്‍ന്ന് നില്‍ക്കുകയും 72 പറക്കലുകളിലായി മൊത്തം 17.7 കിലോമീറ്റര്‍ പിന്നിടുകയും ചെയ്തു.

2021 സെപ്റ്റംബറിലാണ് നാസയുടെ മാര്‍സ് പെര്‍സിവറന്‍സ് റോവറിനൊപ്പം ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ ചൊവ്വയിലെത്തിയത്. 2021 ഓഗസ്റ്റ് 19 നാണ് ഇത് ആദ്യ പറക്കല്‍ നടത്തിയത്. അഞ്ച് പരീക്ഷണ പറക്കല്‍ നടത്താനാണ് യഥാര്‍ഥത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം മറികടന്ന് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ സാധിച്ചു. ജനുവരി 18 നാണ് ഇന്‍ജെനുയിറ്റിയുടെ 72ാം പറക്കല്‍ നടന്നത്.

Top