ഏഷ്യയിലെ തിളക്കമുള്ള രാജ്യം ഇന്ത്യയെന്ന് നാസ ; വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍

ന്ത്യയുമായി യുദ്ധം തുടരുന്ന ചൈനയ്ക്ക് അടിയായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ റിപ്പോര്‍ട്ട്.

ഏഷ്യയില്‍ ചൈനയേക്കാളും തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നാണ് നാസയുടെ സാറ്റലൈറ്റ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്.

ബഹിരാകാശത്തു നിന്നു താഴേക്കു നോക്കുമ്പോള്‍ ഇന്ത്യയാണ് ഏറ്റവും തിളക്കമുള്ള രാജ്യം, എന്നാല്‍ ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും സാറ്റലൈറ്റ് ഭൂപടങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നാസയുടെ പുതിയ കണ്ടുപിടുത്തത്തെ ചൈനീസ് മാധ്യമങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് നേരിട്ടത്. ഈ ഡേറ്റകളിലൊന്നും കാര്യമില്ലെന്നും നാസയുടെ ഭൂപടവും തെളിവുകളും തെറ്റാണെന്നും ചൈനീസ് മാധ്യമങ്ങള്‍ തുറന്നടിച്ചു.

എര്‍ത്ത്‌സ് സിറ്റി ലൈറ്റ്‌സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെ രാത്രികാല കാഴ്ച നാസ പകര്‍ത്തിയത്.

ഇന്ത്യയ്ക്ക് ഭൂപടത്തില്‍ മാത്രമേ തിളങ്ങാന്‍ കഴിയൂ എന്നും എന്നാല്‍ ചൈന അങ്ങനെയല്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ പ്രതികരിച്ചു.

എന്നാല്‍ ഷാങ്ഹായിലെ മറ്റൊരു മാധ്യമം ‘ദി പേപ്പര്‍’ ഇതേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്, ഇന്ത്യയുടെ മൂന്നു ഭാഗവും കടലാണ്. ഇതാണ് തിളക്കത്തിനു പിന്നിലെ ഒരു കാരണം.

ഇതിനു പുറമെ ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 40 ശതമാനം സമതല പ്രദേശങ്ങളാണ്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ ഇത് 12 ശതമാനം മാത്രമേ ആകുന്നുള്ളൂവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് ജനസംഖ്യയുടെ 28 ശതമാനം ഉയര്‍ന്ന പര്‍വ്വതനിരകളിലും കുന്നിന്‍പുറങ്ങളിലും വസിക്കുന്നത്. ഇത് ചൈനയുടെ പടിഞ്ഞാറന്‍, വടക്കന്‍ മേഖലകള്‍ താരതമ്യേന ചെയ്യുമ്പോള്‍ കുറവാണ്.

നഗരവല്‍ക്കരണത്തിന്റെ തോത് താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടേത് 57 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് 35 ശതമാനം മാത്രമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

ചൈനയില്‍ കൂടുതല്‍ വലിയ നഗരങ്ങളാണുള്ളത്. എന്നാല്‍ ഇന്ത്യയിലെ റൗണ്ട് ലൈറ്റുകള്‍ പോലെ തീവ്രമായതല്ല ചൈനീസ് നഗരങ്ങളില്‍ നിന്നുള്ള റൗണ്ട് ലൈറ്റുകളെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.

സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി ഇല്ലെന്നാണ്. 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. ഇത് 2015 ലെ കണക്കാണ്.

എന്നാല്‍ കഴിഞ്ഞ മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം 13,523 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയെന്നാണ് കാണിക്കുന്നത്. എന്നാല്‍ 100 ശതമാനം ഇപ്പോഴും കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

Top