ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.
2009ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍, കെ2 എന്നീ ബഹിരാകാശ പേടകങ്ങളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്.
അക്കൗണ്ടിലുണ്ടായിരുന്ന പ്രൊഫൈല്‍ ഫോട്ടോ മാറ്റി അല്പ്പവസ്ത്രയായ സ്ത്രീയുടെ ചിത്രം അപ്ലോഡ് ചെയ്യുകയും കെപ്ലര്‍ ആന്റ് കെ2 എന്ന പേര് മാറ്റി പകരം r4die2oz എന്ന പേരാണ് അക്കൗണ്ടിന് ഹാക്കര്‍മാര്‍ നല്‍കിയത്.
അശ്ലീല ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതോടയൊണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്.
അര്‍ധനഗ്നയായ യുവതിയുടെ ശരീരഭാഗത്തിന്റെ ചിത്രത്തോടൊപ്പം അശ്ലീല വെബ്സൈറ്റിലേക്കുള്ള വീഡിയോ ലിങ്കും ഈ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്യപ്പെട്ടു.
പിന്നീട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഫോളോവേഴ്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നാസ അക്കൗണ്ട് മരവിപ്പിക്കുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് മുന്‍പ് 2010ലും നാസയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്.