ശനിയുടെ വിചിത്ര ഉപഗ്രഹം അറ്റ്‌ലസിന്റെ ( atlas) ദൃശ്യം പകര്‍ത്തി നാസയുടെ കസ്സീനി പേടകം.
പറക്കുംതളികയുടെ ആകൃതിയുള്ള അറ്റ്‌ലസ് സൗരയൂഥത്തിലെ തന്നെ വിചിത്രാകൃതിയുള്ള ഉപഗ്രഹമാണ്. 11,000 കിലോമീറ്റര്‍ അകലെ നിന്നാണ് കസ്സീനി പേടകം അറ്റ്‌ലസിന്റെ ചിത്രം പകര്‍ത്തിയത്.
ശനി ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാന്‍ 1997ല്‍ നാസ വിക്ഷേപിച്ച പേടകമാണ് കസ്സീനി. 2004 ല്‍ ശനിക്ക് സമീപമെത്തിയ പേടകത്തിന്റെ ദൗത്യം 2017 സെപ്റ്റംബറില്‍ ശനിയില്‍ പതിച്ച് അവസാനിക്കാനിരിക്കുകയാണ്.