ചൊവ്വ ഗ്രഹത്തില്‍ മനുഷ്യ ജീവന്റെ നിലനില്‍പ്പ് ഏതുവിധമായിരിക്കും. ശാസ്ത്രലോകത്തിന് പോലും കൃത്യമായി മറുപടി നല്‍കാനാകാത്ത ചോദ്യമാണിത്.
എന്നാല്‍ ഈ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് നാഷണല്‍ ജോഗ്രഫിക് ചാനല്‍. ചൊവ്വയിലെ മനുഷ്യജീവിതം പ്രമേയമാകുന്ന മാര്‍സ് എന്ന പരമ്പര അടുത്ത ദിവസം മുതല്‍ സ്വീകരണ മുറികളിലെത്തും.
ചുവന്ന ഗ്രഹമായ ചൊവ്വയിലെ മനുഷ്യ ജീവിതം പ്രമേയമാകുന്ന പരമ്പരയാണ് മാര്‍സ്. ആറ് ഭാഗങ്ങളായുള്ള പരമ്പര 2033 ല്‍ പൂര്‍ത്തിയാകും. മനുഷ്യന്‍ ചൊവ്വയില്‍ എത്തിയാല്‍ താമസിക്കുന്ന വീടിന്റെ മാതൃക പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചു. അര്‍ദ്ധ വൃത്താകൃതിയിലുള്ള വീടില്‍ കിടന്നുറങ്ങുന്നതിനുള്ള സ്ഥലം, കമ്പ്യൂട്ടര്‍, ചെടികള്‍ വളര്‍ത്തുന്നതിനുള്ള സ്ഥലം, വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ഉണ്ട്. ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതിനും ബാഹ്യാന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുത്ത് വെള്ളം നല്‍കുന്നതിനുമുള്ള സജ്ജീകരണങ്ങളും വീടിനുണ്ട്. ഹൗ വീ വില്‍ ലിവ് ഓണ്‍ മാര്‍സ് എന്ന പുസ്തകം എഴുതിയ സ്റ്റീഫന്‍ പെട്രനെക്കിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്.