ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റ് കളിയ്ക്കാൻ സാധിക്കില്ല; പകരം നടരാജൻ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിനിടെ പരിക്ക് കാരണം കളം വിട്ട പേസര്‍ ഉമേഷ് യാദവിന് മൂന്നാം ടെസ്റ്റും കളിക്കാന്‍ സാധിക്കില്ലെന്ന് ടീമിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ബൗള്‍ ചെയ്യുന്നതിനിടെ കാലിലെ പേശിക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു.

ഇതോടെ ഓസീസിനെതിരായ മത്സരങ്ങളില്‍ തിളങ്ങിയ അരങ്ങേറ്റക്കാരനായ ടി. നടരാജന് ടെസ്റ്റില്‍ കളിയ്ക്കാൻ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും നെറ്റ് ബൗളറായി നടരാജന്‍ ഇപ്പോഴും ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ഉണ്ട്. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top