natinal-games-oommen chandy-vs achuthanandan

vs achudhanathan

തിരുവനന്തപുരം: ദേശീയഗെയിംസ് അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൂജപ്പുര ജയിലില്‍ പോകേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ വിഎസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തുവന്നു. പ്രതിപക്ഷത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്താതുകൊണ്ടാണ് ഇത്തരം ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.നിയമസഭയ്ക്കകത്തും പുറത്തും അകത്തും പ്രതിപക്ഷം നിരവധി ആക്ഷേപങ്ങള്‍ പറഞ്ഞുനോക്കി എന്നാല്‍ അതൊന്നും തെളിയിച്ച് മുന്നോട്ടു വരാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാട്ടക്കടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ശക്തന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Top