ഫഹദിനും ശ്രീദേവിക്കും ദേശീയ പുരസ്കാരം, അഭിമാനത്തോടെ മലയാളി സമൂഹം . .

Nation Film Awards 2018

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. മലയാള സിനിമയ്ക്കും സിനിമാ പ്രേമികള്‍ക്കും അഭിമാന നേട്ടമായി 10 അവാര്‍ഡുകളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.

മികച്ച നടിയായി ശ്രീദേവി(മോം) യേയും,മികച്ച നടനായി ബംഗാളി നടൻ ഋഥി സെന്നിനേും മികച്ച സഹനടനായി ഫഹദ് ഫാസിലിനേയും തിരഞ്ഞെടുത്തു.

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ ജൂറി പ്രത്യേകം പ്രശംസിച്ചു. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ജൂറി അറിയിച്ചു. ദിലീപ് പോത്തന്‍ ചിത്രത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം ലഭിച്ചു. ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. മലയാളത്തില്‍നിന്ന് 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇങ്ങനെ . .

∙ മികച്ച സംവിധായകൻ– ജയരാജ് (ഭയാനകം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
∙ ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
∙ മികച്ച ഗായകൻ– കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (ഭയാനകം))
∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
∙ മികച്ച നടി– ശ്രീദേവി (ചിത്രം–മോം)
∙ നടൻ– റിഥി സെൻ (നഗർ കീർത്തൻ)
∙ സഹനടൻ– ഫഹദ് ഫാസിൽ

∙ മികച്ച തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
∙ തിരക്കഥ (അഡാപ്റ്റഡ്)– ജയരാജ് (ചിത്രം: ഭയാനകം)
∙ ഛായാഗ്രഹണം– ഭയാനകം
∙ സംഗീതം– എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം– എ.ആർ.റഹ്മാൻ
∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)
∙ കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ
∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാജൻ (ടേക്ക് ഓഫ്)
∙ എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ‌
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
∙ കന്നഡ– ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി
∙ സ്പെഷൽ എഫക്ട്സ്, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2
∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക പരാമർശം

∙ പാർവതി (ടേക്ക് ഓഫ്)
∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
∙ മോർഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആർസി (ഒഡീഷ ചിത്രം)
∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

Top