ഡല്‍ഹി: രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിദിനം ആചരിക്കുകയാണ്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലും സബര്‍മതി ആശ്രമത്തിലും നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളും രാജ്ഘട്ടിലെത്തി ആദരവര്‍പ്പിച്ചു.
1948 ജനുവരി 30ന് നാഥൂറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് മഹാത്മാ ഗാന്ധി മരണം വരിച്ചത്.
ജീവിതത്തിലുടനീളം അഹിംസ മുറുകെ പിടിച്ച മഹാനായിരുന്നു മഹാത്മജി. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെയായിരുന്നു.
ഗാന്ധി സ്മൃതിയില്‍ എത്തിയാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ഗാന്ധി മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ ആദരവ് അര്‍പ്പിച്ചത്.
മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി രാജ്ഘട്ടില്‍ എത്തി പുഷപവൃഷ്ടി നടത്തി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി രാജ്ഘട്ടില്‍ എത്തി.
ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാം നാഥ് കോവിന്ദും രാജ്ഘട്ടില്‍ എത്തി മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ ആദരവ് അര്‍പ്പിച്ചു.
മാത്രമല്ല, പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, ജനറല്‍ ബിപിന്‍ റാവത്ത്, നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍മ്പ, എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിങ് ധാനോ എന്നിവരും രാജ്ഘട്ടില്‍ എത്തി മഹാത്മജിയെ സ്മരിച്ചു.