ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും രാവിലെ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കോള്‍, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബഞ്ചാണ് സ്‌കൂളുകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാണെന്ന് വിധിച്ചത്. എക്‌സ് സര്‍വീസ് ഉദ്യോഗസ്ഥനായ എന്‍. സെല്‍വതിരുമാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകളായ കേന്ദ്ര വിദ്യാലയത്തിലും മറ്റ് എല്ലാ സംസ്ഥാനസര്‍ക്കാര്‍ സ്‌കൂളുകളിലും ദേശീയഗാനം അസംബ്ലിയില്‍ ആലപിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ പല സ്വകാര്യ സ്‌കൂളുകളിലും അങ്ങനൊരു രീതയില്ലായെന്നു കാണിച്ചാണ് സെല്‍വതിരുനാള്‍ ഹര്‍ജി നല്‍കിയത്.
എല്ലാ പൗരന്മാരും ദേശീയഗാനത്തെ കുറിച്ചും ദേശീയപതാകയെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് ഹര്‍ജിയില്‍ അദ്ദേഹം പറയുന്നു.