തൃശ്ശൂര്‍: സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഗമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക് കടത്തുന്നവര്‍ തന്നെ ഇസ്രായേലിലേക്ക് ഓടിക്കുമോ എന്ന് ലാല്‍ജോസ് ചോദിച്ചു.
അഭിപ്രായത്തിന്റെയും നിലപാടുകളുടെയും പേരില്‍ സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാക്കള്‍ പ്രസ്താവനയും പ്രതിഷേധവും തുടരുന്നതിനിടെയാണ് രാഷ്ട്രീയ ഭേദമന്യേ ‘ഇരുള്‍ വിഴുങ്ങും മുന്‍പെ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തിയത്.
തീയറ്ററുകളില്‍ ദേശീയഗാനാലാപനവുമായി ബന്ധപ്പെട്ട കമലിന്റെ നിലപാടാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. പാകിസ്താനിലേക്ക് പോവണമെന്നാണ് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.