തിരുവനന്തപുരം: സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ മാര്‍ച്ച് നടത്തിയത് ദേശീയ ഗാനത്തെ വര്‍ഗീയവത്ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കമലിന്റെ പേര് കമാലുദ്ദീനെന്നാണെന്ന് പറഞ്ഞ് മനപ്പൂര്‍വം വിഭാഗീയത ഉണ്ടാക്കാനായിരുന്നു ശ്രമം. ഈ അസഹിഷ്ണുത അംഗീകരിക്കില്ല. കമലിന് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പിണറായി പറഞ്ഞു.