തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നത് ചെറിയ ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന്‍. പരസ്യങ്ങളും ദേശീയഗാനവും സിനിമയ്ക്കിടയില്‍ ചേര്‍ക്കുന്നത് സിനിമയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. അതിനാല്‍ കൂടുതല്‍ എഡിറ്റിംഗ് അനിവാര്യമാകുമെന്നും വിനീത് പറഞ്ഞു.
മറ്റു പല സംസ്ഥാനങ്ങളിലും ഭരിക്കുന്നവരുടെ പരസ്യവും ഉണ്ട്. സിനിമയ്ക്കിടയില്‍ കഥയ്ക്കു പുറത്തുള്ള ഇത്തരം കാര്യങ്ങള്‍ കുത്തിനിറയ്ക്കുന്നത് എന്തിനാണെന്ന സംശയം പറഞ്ഞ വിനീത് തനിക്ക് ഉറച്ച ദേശഭക്തിയുണ്ടെന്നും അക്കാര്യം ആരും സംശയിക്കേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് സെന്‍സറിംഗ് അല്ല സര്‍ട്ടിഫിക്കേഷനാണ് വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഒരു കഥാപാത്രത്തിന്റെ രീതിക്കും സാഹചര്യത്തിനും ഇണങ്ങുന്ന സംഭാഷണം സെന്‍സറിംഗ് ഭയന്ന് എഴുതുന്നതിന് പരിമിതിയുണ്ടെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.