national awrad-10 award goes to malayalam cinima

ന്യൂഡല്‍ഹി: 63മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരങ്ങളുടെ നിറവില്‍ മലയാള സിനിമ.

സിനിമ സൗഹൃദ സംസ്ഥാനമെന്ന പ്രത്യേക പരാമര്‍ശത്തോടൊപ്പം 10 പുരസ്‌കാരങ്ങളാണ് മലയാള സിനിമ നേടിയത്. മികച്ച മലയാള ചിത്രമായി പത്തേമാരി തെരഞ്ഞെടുത്തു.

ഗള്‍ഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പര്‍ശിയുമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലീം അഹമ്മദാണ്. മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനെ തെരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിനാണ് പുരസ്‌കാരം.

സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. സാമൂഹിക പ്രതിബദ്ധയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം. മികച്ച പരിസ്ഥിതി സൗഹാര്‍ദ ചിത്രമായി ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാല താരമായി.

കഥാചിത്ര വിഭാഗത്തില്‍ നിര്‍ദേശിക്കപ്പെട്ട 33 ചിത്രങ്ങളില്‍ പത്തെണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉള്ളത്. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, എന്ന് നിന്റെ മൊയ്തീന്‍, സു..സു..സുധി വാത്മീകം, ലുക്കാ ചുപ്പി, ചായം പൂശിയ വീട് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും.

Top