അനാഥാലയങ്ങളില്‍ നിന്ന് കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കണം: ദേശീയ ബാലാവകാശ കമ്മീഷന്‍

 

നാഥാലയങ്ങളില്‍ നിന്ന് കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കണമെന്ന് കാട്ടി എട്ട് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നേരത്തെയുള്ള സുപ്രീംകോടതി വിധിയും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നീക്കം. 100 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയെടുക്കാനാണ് ദേശീയ ബാലവകാശ കമ്മീഷന്റെ നീക്കം. എന്നാല്‍ ഉത്തരവിനെതിരെ ആക്ഷേപം ശക്തമാണ്.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മിസോറാം, കര്‍ണാടക, മഹാരാഷ്ട്ര, മേഖലയ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ ദേശീയ ബാലവകാശ കമ്മീഷന്റെ ഇക്കാര്യത്തിലെ ഇടപെടല്‍ പ്രായോഗികമല്ലെന്നാണ്് പല സംസ്ഥാനങ്ങളും സംസ്ഥാന ബാലവകാശ കമ്മീഷനുകളും അറിയിച്ചത്.

കുട്ടികളെ സ്വന്തം വീടുകളിലേക്ക് അയക്കുന്നതിനായി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ മുഖേനെ സംവിധാനമൊരുക്കാനും തീര്‍ത്തും ഇതിന് സാധ്യമല്ലാത്ത കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചത്.

Top