കൊച്ചി : കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരില്‍ നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നല്‍കിയ നോട്ടീസിനെതിരെ പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കമ്മീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണ് ഹൈക്കോടതി ഹര്‍ജിയില്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് എംഎല്‍എ ഹര്‍ജി പിന്‍വലിച്ചത്.
തനിക്ക് 17 നാണ് നോട്ടീസ് ലഭിച്ചതെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും പി.സി ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കും ഇവര്‍ക്കൊപ്പമുള്ള മറ്റു കന്യാസ്ത്രീകള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജിന് നോട്ടീസ് നല്‍കിയത്. ഈ മാസം 20 നാണ് ഹാജരാകേണ്ടത്.