നടി ആക്രമിക്കപ്പെട്ട കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല; സര്‍ക്കാരിനെതിരെ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി : നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്.

കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണം പൊലീസ് മനപൂര്‍വ്വം വൈകിപ്പിക്കുന്നതായും കമ്മീഷന്‍ അറിയിച്ചു.

അന്വേഷണ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കേസില്‍ സര്‍ക്കാരിന് താത്പര്യക്കുറവുണ്ട്. അന്വേഷണം നീളുന്നതില്‍ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം ചോദിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Top