ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിവില 300 കടക്കുമെന്ന് റിപ്പോർട്ട്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയരുമെന്നാണ് നിഗമനം. മഴക്കാലത്ത് കൂടുതല്‍ തക്കാളി ചെടികള്‍ വെക്കാന്‍ സാധിക്കില്ല. അതുകൊണ്ട് വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്നാണ് നാഷണല്‍ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ഗുപ്ത പറയുന്നത്.
ജൂലൈ-ആഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് തക്കാളി ഉല്‍പദാനം ഏറ്റവും കുറയുന്നത്. ഇത് വരും ദിനങ്ങളിലും തക്കാളി വില ഉയര്‍ത്തിയേക്കും. ജൂണില്‍ 40 രൂപയായിരുന്നു തക്കാളിയുടെ വില. എന്നാല്‍, ജൂലൈ ആദ്യവാരത്തില്‍ വില 100 രൂപയിലേക്കും പിന്നീട് 200ലേക്കും ഉയര്‍ന്നു. ഇത് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.