ന്യൂഡല്‍ഹി: അഴിമതി കേസുകളില്‍ മൂന്നാം സ്ഥാനം കേരളത്തിനെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ.
2014 മുതല്‍ 2016 വരെയുള്ള അഴിമതിക്കേസുകളുടെ കണക്കുകളാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്, രണ്ടാം സ്ഥാനം ഒഡീഷയ്ക്കാണ്.
മൊത്തം 4439 അഴിമതി കേസുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍, 2016ല്‍ കേരളത്തില്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടത് ഒരു വകുപ്പിലെ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു.
ഇത്തരത്തിലുള്ള നിരവധി കേസുകളാണ് തീര്‍പ്പാകാതെ കെട്ടികിടക്കുന്നത്.
2017ല്‍ കേരളത്തില്‍ ഇതുവരെ 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
നേരത്തെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കൂടുതല്‍ അഴിമതി നടക്കുന്നതെന്നും, കുറവ് ഐടി വകുപ്പിലാണെന്നും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സര്‍വേ കണ്ടെത്തിയിരുന്നു.