പുരസ്‌കാരം ജേതാക്കള്‍ ബഹിഷ്‌കരിച്ച സംഭവം; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വി.എം.സുധീരന്‍

vm sudheeran

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം അവാര്‍ഡ് ജേതാക്കള്‍ ബഹിഷ്‌കരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി.എം.സുധീരന്‍. കേന്ദ്രസര്‍ക്കാര്‍ വീണിടത്തു കിടന്ന് ഉരുളുകയാണെന്നും, തെറ്റു സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോടും പുരസ്‌കാര ജേതാക്കളായ കലാപ്രതിഭകളോടും മാപ്പു പറയണമെന്നും സുധീരന്‍ പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വന്‍ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിയ കേന്ദ്രസര്‍ക്കാര്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. കഴിഞ്ഞ 65 വര്‍ഷമായി നിലനിന്നുവരുന്ന പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരു വിശദീകരണവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Top