ന്യൂഡല്‍ഹി : ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴെ വീണു. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ബി ജെ പി ആസ്ഥാനത്ത് ഉയര്‍ത്തിയ പതാകയാണ് താഴേക്കു വീണത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക മുകളിലെത്തിയ ശേഷം തിരിച്ച് താഴെക്ക് പതിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
താഴെ വീണ പതാക വീണ്ടും ഉയര്‍ത്തിയ ശേഷമാണ് അമിത് ഷാ പ്രവര്‍ത്തകരില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചത്. സാവകാശം ഉയര്‍ത്തേണ്ട ദേശീയ പതാക വേഗത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കവെയായിരുന്നു പതാക താഴേക്ക് പതിച്ചത്.
जो देश का झंडा नहीं संभाल सकते, वो देश क्या संभालेंगे?
50 साल से ज्यादा देश के तिरंगे का तिरस्कार करने वालों ने अगर ये नहीं किया होता तो शायद आज तिरंगे का ऐसा अपमान न होता।
दूसरों को देशभक्ति का सर्टिफिकेट देने वालों को राष्ट्रगान का तौर-तरीका तक पता नहीं। pic.twitter.com/FmiEI5B7D7
— Congress (@INCIndia) August 15, 2018
രാജ്യത്തിന്റെ പതാക കൈകാര്യം ചെയ്യാനറിയാത്തവര്‍ ഏങ്ങനെ രാജ്യം കൈകാര്യം ചെയ്യുമെന്ന് ചോദിച്ച് കോണ്‍ഗ്രസ് അമിത് ഷായ്‌ക്കെതിരെയുള്ള ആയുധമായി ഇപ്പോള്‍ തന്നെ വീഡിയോയെ ഏറ്റെടുത്തുകഴിഞ്ഞു.