മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് പുതിയ നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍.

കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി മാത്രം പോര. നിര്‍മാണങ്ങള്‍ക്ക് റവന്യു വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും അനുമതി വേണമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്‍കിയതായും ട്രൈബ്യൂണല്‍ കണ്ടെത്തി. ഏലമലക്കാടുകളില്‍ മരം മുറിക്കരുതെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. കേസില്‍ ദേവികുളം സബ്കളക്ടര്‍ കക്ഷി ചേരണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

Top