ചെന്നൈ: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.
മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നല്‍കിയ വൈദ്യുതി കണക്ഷന്‍ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ട്രൈബ്യൂണല്‍ കെ എസ് ഇ ബിക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കണമെന്നും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമുള്ള 2011 ലെ സര്‍ക്കാര്‍ ഉത്തരവ് എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കോടതി ഉത്തരവ് വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
റവന്യൂവകുപ്പ് എന്‍ ഒ സി നല്‍കാത്ത അനധികൃത കെട്ടിടങ്ങള്‍ക്കുപോലും വൈദ്യുതി കണക്ഷന്‍ നല്‍കിയത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 29 ന് വീണ്ടും പരിഗണിക്കും