നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ആണ്‌ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനെതിരെ കോൺഗ്രസിന്റ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഇന്നും തുടരും.

നാഷണൽ ഹെറാൾഡ് കേസിൽ രാവിലെ 11ന് ഓഫീസിൽ ഹാജരാകാൻ ആണ്‌ ഇഡി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ 55 ചോദ്യങ്ങളാണ് മോണിക്ക ശർമയുടെ നേതൃത്വത്തിലുള്ള സംഘം സോണിയയോട് ചോദിച്ചത് എന്നാണ് വിവരം. യങ് ഇന്ത്യ കമ്പനിയുടെ രൂപീകരണം, പണ ഇടപാട്, വായ്പ എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ഉന്നയിച്ചത്. രാഹുലിനോട് ചോദിച്ച അതേ ചോദ്യങ്ങൾ തന്നെയാണ് സോണിയ ഗാന്ധിയോടും ആവർത്തിച്ചത് എന്നാണ് കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സൂചന.

Top