തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന ദേശീയപാത ഉപരോധം അവസാനിപ്പിച്ചു.
15 മത്സ്യത്തൊഴിലാളികളെ തെരച്ചിലിന് കൊണ്ടുപോയ സാഹചര്യത്തിലാണ് തീരുമാനം.
പൊടിയൂര്‍ ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ ലത്തീന്‍ കത്തോലിക്കാ സഭാ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യവുമായി ചര്‍ച്ച നടത്തിയിരുന്നു.
നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ദേശീയപാത ഉപരോധം അവസാനിപ്പിക്കാനായിരുന്നു ചര്‍ച്ച.
കടലിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങിയതോെട തിരുവനന്തപുരംകന്യാകുമാരി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.
അതേസമയം സമരം കേരളമാകെ വ്യാപിപ്പിക്കുമെന്ന് ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ അറിയിച്ചു.
എംപിമാര്‍ നിഷ്‌ക്രിയരാണെന്നും ലത്തീന്‍ കത്തോലിക്കാ സഭ രാഷ്ട്രീയകാര്യ സമിതി കുറ്റപ്പെടുത്തി.
കേന്ദ്രധനസഹായം ഉടന്‍തന്നെ പ്രഖ്യാപിക്കണമെന്നും കേരള ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.