ദേശീയപാതാ 66ന്റെ വീതി കൂട്ടല്‍ ; സ്ഥലം ഏറ്റെടുപ്പിനെതിരെ പ്രതിഷേധം

highway

കൊച്ചി: ദേശീയപാതാ 66ന്റെ വീതി കൂട്ടലിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പിനെതിരെ എറണാകുളം മൂത്തകുന്നത്ത് പ്രദേശവാസികളുടെ പ്രതിഷേധം. മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ഇരുപത്തി മൂന്നര കിലോമീറ്റര്‍ പാതയുടെ വീതി 40മീറ്റര്‍ ആക്കുന്നതിനെതിരെയാണ് പ്രതിഷേധം.

പാതാ വികസനത്തിന് നിലവില്‍ ഏറ്റെടുത്ത 30മീറ്റര്‍ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തുടങ്ങാതെ വീണ്ടും ഭൂമി ഏറ്റെടുത്ത് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അനുവദിക്കാന്‍ ആകില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രാവിലെ തുടങ്ങാന്‍ ഇരിക്കുന്ന സര്‍വ്വേ നടപടികള്‍ ഏതു വിധേനയും തടയുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

Top