ദേശീയപാത വിവാദം; വിജിലന്‍സ് അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: അരൂര്‍-ചേര്‍ത്തല ദേശീയപാത പുനര്‍നിര്‍മാണത്തിലെ അപാകതയില്‍ അന്വേഷണം അനിവാര്യമെന്ന് കോണ്‍ഗ്രസ്. ഇത്തതിനായി വിജിലന്‍സ് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വിഷയം സി.പി.ഐ.എമ്മില്‍ കടുത്ത വിഭാഗീയത സൃഷ്ടിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. എ.എം. ആരിഫ് എം.പി.യുടെ ആവശ്യം ന്യായമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

 

Top