ദേശീയപാത വിവാദം; ആരിഫിനെ പരസ്യമായി തള്ളി സിപിഎം

ആലപ്പുഴ: ആലുപ്പുഴ ദേശീയപാത വിവാദത്തില്‍ എ.എം.ആരിഫ് എംപിയെ പരസ്യമായി തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. കത്തിനെക്കുറിച്ച് ആരിഫ് തന്നോടു സംസാരിച്ചിട്ടില്ലെന്ന് നാസര്‍ പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമാണ്. പരാതി നേരത്തേ അന്വേഷിച്ച് തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ദേശീയപാത പുനര്‍നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആരിഫിന്റെ ആവശ്യം തള്ളി പൊതുമരാമത്ത് മന്ത്രിയും രംഗത്തെത്തിയിരുന്നു. മുന്‍ മന്ത്രി ജി.സുധാകരന്റെ കാലത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സുധാകരന്‍ നടപ്പാക്കിയത് എല്‍ഡിഎഫ് നയമാണ്. മറ്റെന്തെങ്കിലും അന്വേഷിക്കണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Top