മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ക്കിടയില്‍ വീണ്ടും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. മലപ്പുറം ഇടിമൂഴിക്കലിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
കനത്ത സുരക്ഷയിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നിന്നുമാണ് സര്‍വേയുടെ രണ്ടാം ഘട്ടനടപടികള്‍ ആരംഭിച്ചത്. കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെ 24 കിലോമീറ്ററിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.