ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും ബിജെപി സംസ്ഥാന കാര്യാലയത്തിനു നേര്‍ക്കുണ്ടായ അക്രമവും ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കാനും കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുമുണ്ട്.