national junior atheletic meet

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം കിരീടം. 433 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. ഞായറാഴ്ച കേരളം എട്ട് സ്വര്‍ണവും ഒരുവെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കിയിരുന്നു.

നാല് വര്‍ഷം തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയിരുന്നു കേരളം. കഴിഞ്ഞതവണ 25 സ്വര്‍ണം നേടി 403 പോയിന്റോടെയാണ് ജേതാക്കളായത്. 2014ല്‍ 38 സ്വര്‍ണമായിരുന്നു കേരളത്തിന്. കഴിഞ്ഞതവണത്തേക്കാള്‍ ഇരട്ടിയോളം താരങ്ങളുമായാണ് ഇത്തവണ കേരളം മീറ്റിനെത്തിയത്.

അണ്ടര്‍18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മീറ്റ് റെക്കോഡിട്ട മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയിലൂടെയാണ് കേരളം ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 400 മീ. ഹഡില്‍സില്‍സില്‍ കൊല്ലം സായിയിലെ തോമസ് മാത്യു സ്വര്‍ണം നേടി.അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീ. ഹഡില്‍സില്‍ തിരുവനന്തപുരം സായിയിലെ എസ് അര്‍ഷിതയും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ലിബിയ ഷാജിയും (1.71 മീ.) അണ്ടര്‍20 പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്‍ അലീന വിന്‍സെന്റും സ്വര്‍ണം നേടി.

അണ്ടര്‍16 മെഡ്‌ലേ റിലേയില്‍ ആണ്‍പെണ്‍ വിഭാഗങ്ങളിലും ആണ്‍പെണ്‍ വിഭാഗങ്ങളിലും സ്വര്‍ണം നേടി.

അണ്ടര്‍20 ആണ്‍കുട്ടികള്‍ 4*100മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികള്‍ വെള്ളി നേടി. അണ്ടര്‍18 മെഡ്‌ലേ റിലേയില്‍ പെണ്‍കുട്ടികള്‍ വെങ്കലം നേടി.

Top