ഗുവാഹത്തി: ദേശീയ ജൂനിയർ അത്‌ലറ്റിക്സിന്റെ 2–ാം ദിനം കേരളത്തിനു 3 സ്വർണവും ഒരു വെള്ളിയും. അണ്ടർ 20 വിഭാഗത്തിൽ ആൺകുട്ടികളുടെ 400 മീറ്ററിൽ സി.ആർ. അബ്ദുൽ റസാഖ് (48.48 സെക്കൻഡ്), പെൺകുട്ടികളുടെ ഹൈജംപിൽ (1.68 മീറ്റർ), അണ്ടർ 14 പെൺകുട്ടികളുടെ ലോങ്ജംപിൽ എസ് സായ്നന്ദന (4.99 മീറ്റർ) എന്നിവരാണു സ്വർണം നേടിയത്.
മൂന്നു റെക്കോർഡുകൾ പിറന്ന ദിവസം ഉത്തരാഖണ്ഡിന്റെ പതിനാറുകാരി രേഷ്മ പട്ടേൽ താരമായി. 2 ആഴ്ചയ്ക്കിടെ രേഷ്മയുടെ 2–ാം റെക്കോർഡാണിത്. അണ്ടർ 18 പെൺ 5000 മീറ്ററിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ച രേഷ്മ (23 മിനിറ്റ് 38.57 സെക്കൻഡ്) 2014ൽ മലയാളി താരം കെ.ടി. നീന സ്ഥാപിച്ച റെക്കോർഡാണ് തിരുത്തിയത്.
അണ്ടർ 14 ആൺ 60 മീറ്ററിൽ ആയുഷ് കൃഷ്ണ (7.63 സെക്കൻഡ്) വെള്ളി നേടി.