ന്യൂഡല്‍ഹി: ദേശീയ കബഡി താരം സുഖ്‌വീന്ദര്‍ നര്‍വാള്‍ അജ്ഞാതരായ രണ്ടംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ താരത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന റോഹ്തക് ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാവിലെ പരിശീലനം കഴിഞ്ഞ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന താരത്തെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു.
അഞ്ച് തവണ തലയ്ക്ക് വെടിയേറ്റ താരം റോഡില്‍ പിടഞ്ഞു വീണ് മരിച്ചു. സുഖ്‌വീന്ദറിനെ വെടിവയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട അക്രമികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.