ഇന്ത്യയുടെ ഉപദേശം സ്വീകരിക്കുന്നു; പ്രശംസിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിനെ പ്രശംസിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ രംഗത്ത്. കൊറോണയെ പ്രതിരോധിക്കാന്‍ സാര്‍ക് രാജ്യങ്ങളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചതിനാണ് ഇന്ത്യയെ അദ്ദേഹം പ്രശംസിച്ചത്.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയെ അദ്ദേഹം പ്രശംസിച്ചത്. കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നും സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്‌തെന്നും പെന്റഗണ്‍ അറിയിച്ചു.

സാര്‍ക് രാജ്യങ്ങളുടെ കോണ്‍ഫറന്‍സില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണവൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുസംവിധാനം ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തതിനാണ് ഇന്ത്യയെ അദ്ദേഹം പ്രശംസിച്ചത്. കൂടാതെ നിലവിലുള്ള പ്രാദേശിക സഹകരണവും സൈനിക ഇടപെടലും പ്രതിരോധ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും ഉള്‍പ്പെടെ പ്രതിരോധ മുന്‍ഗണനകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായാണ് വിവരം.

Top