ന്യൂഡല്‍ഹി: 2022 ലെ ജി 20 ഉച്ചകോടി ഇന്ത്യയിലാകുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജി 20 ഉച്ചകോടിക്കായി 100 കോടി ബജറ്റില്‍ അനുവദിച്ചു.സര്‍ക്കാരിന്റെ പ്രഥമപരിഗണന ദേശീയസുരക്ഷയ്ക്കാണെന്നും ധനമന്ത്രി പറഞ്ഞു.
എല്‍ഐസിയിലും ഓഹരി വിറ്റഴിക്കല്‍ നടപടിയും കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു. എല്‍ഐസിയുടെ ഒരു വിഭാഗം ഓഹരി വിറ്റഴിക്കാനാണ് തീരുമാനമെന്നും ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വില്‍പ്പന തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യവെയ്ക്കുന്നത്.സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം വന്നതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
അതിനിടെ, ബജറ്റ് പ്രസംഗം തുടരുന്നതിനിടെ ഓഹരിവിപണിയില്‍ ഇടിവ്. വൈദ്യുതിവിതരണ കമ്പനികള്‍ 3 വര്‍ഷത്തിനകം പ്രീപെയ്ഡ് മീറ്ററുകളിലേക്ക് മാറണം. ഉപഭോക്താക്കള്‍ക്ക് സ്വയം വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാം. കമ്പനിനിയമത്തില്‍ ക്രിമിനല്‍ കുറ്റമായ ചില വീഴ്ചകളില്‍ ഇളവ് നല്‍കും.