ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം നിലനില്‍ക്കെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റില്‍ കര്‍ഷകര്‍ക്കായി 16 ഇന പദ്ധതിയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. അതില്‍ പ്രധാനമാണ് കിസാന്‍ റെയില്‍ പദ്ധതി. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകാന്‍ പ്രത്യേക സംവിധാനം എന്നിവയാണ് കിസാന്‍ റെയില്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ എന്ന പേരിലുളള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍കൊണ്ടുപോകാന്‍ പ്രത്യേക കോച്ചുകള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. ശീതികരിച്ച കോച്ചുകളാണ് അനുവദിക്കുക. ഇതിലൂടെ എളുപ്പം കേടാവുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ഉല്‍പ്പനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍മ്മല പറഞ്ഞു.