ക്യാഷ്ബാക്ക് തട്ടിപ്പ്; പേടിഎം വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 5പേര്‍ക്കെതിരെ കേസ്

ഗാസിയാബാദ്: പേടിഎം ക്യാഷ്ബാക്ക് നല്കാമെന്ന വ്യാജേന വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ പേടിഎം വൈസ് പ്രസിഡന്റ് അജയ് ശേഖര്‍ ശര്‍മയടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.1. 46 ലക്ഷം രൂപയാണ് പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിയത്.

മാര്‍ക്കറ്റിങ് കമ്പനി ഉടമയായ രാജ്കുമാര്‍ ആണ് തട്ടിപ്പിനിരയായത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കവിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്ത് വന്ന മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക് ചെയ്ത ഉടനെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഗാസിയാബാദ് എസ്പി മനീഷ് മിശ്ര അറിയിച്ചു.

Top