കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പം; പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി. നീതി ലഭിക്കും വരെ പോരാടുമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് പറഞ്ഞ നിര്‍ഭയയുടെ അമ്മ പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണന്നും ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ നല്‍കുന്നു എന്നാണ് ജഡ്ജി പറഞ്ഞത്.

ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പട്യാല കോടതിയുടെ നടപടി.

Top