ബജറ്റ് 2020: 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍,ജന്‍ ജീവന്‍ മിഷന് 3.6 ലക്ഷം

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം നിലനില്‍ക്കെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റില്‍ ആരോഗ്യമേഖലയ്ക്കായി വന്‍ പദ്ധതികളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്കായി 69000 കോടിയാണ് ഈ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.112 ജില്ലകളില്‍ ആയുഷ് ആശുപത്രികളാണ് ഈ ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

3.6 ലക്ഷം രൂപ ജന്‍ ജീവന്‍ മിഷനു വേണ്ടിയും സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് വേണ്ടി 12,300 കോടി രൂപയും 2020ലെ പൊതു ബജറ്റ് മാറ്റിവെച്ചു.

മിഷന്‍ ഇന്ദ്രധനുഷ് വിപുലീകരിച്ചുവെന്നും മിഷന്‍ ഇന്ദ്രധനുഷില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി.

Top